നിപ്പ നിയന്ത്രണ വിധേയം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12ന് തന്നെ തുറക്കും: മന്ത്രി കെ കെ ശൈലജ

Posted on: June 9, 2018 7:12 pm | Last updated: June 9, 2018 at 7:12 pm
SHARE

തിരുവനന്തപുരം: നിപ്പ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ .

പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12ന് തന്നെ തുറന്ന് പ്രവര്‍ത്തിക്കും. പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കും. നിപ്പ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here