ഗുജറാത്തില്‍ വ്യോമസേന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted on: June 5, 2018 12:40 pm | Last updated: June 5, 2018 at 12:40 pm

അഹമ്മദാബാദ്: ഗുജറാത്ത് കച്ചിലെ മുദ്രയില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡ് സജ്ഞയ് ചൗഹാനാണ് മരിച്ചത്.

പതിവ് പരിശീലനപ്പറക്കലിനിടെയാണ് ജാഗ്വര്‍ വിമാനം തകര്‍ന്ന് വീണത്. അപകടത്തെത്തുടര്‍ന്ന് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.