തിയേറ്റര്‍ ഉടമയുടെ അറസ്റ്റ്: മുഖ്യമന്ത്രിയുടെ നിലപാട് സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Posted on: June 5, 2018 10:47 am | Last updated: June 5, 2018 at 6:30 pm
SHARE

തിരുവനന്തപുരം: തിയേറ്ററിനുള്ളില്‍ നടന്ന ബാലിക പീഡനം പുറത്തുകൊണ്ടുവന്ന ചങ്ങരുംകുളം തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉടമക്കെതിരെ കേസെടുത്തത് സംബന്ധിച്ച് നി
യമവശം പരിശോധിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് . പോലീസുകാരുടെ നടപടി പ്രഥമദ്യഷ്ട്യാ തെറ്റെന്നു കണ്ടാല്‍ മുഖ്യമന്ത്രിക്ക് നടപടിയെടുക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

ബാലിക പീഡനത്തില്‍ തെളിവ് നല്‍കിയ തിയേറ്റര്‍ ഉടമയെ പോലീസ് പത്ത് ദിവസത്തോളം വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്ത് പീഡിപ്പിച്ചു. തിയേറ്റര്‍ ജീവനക്കാരേയും മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തു. പീഡനവിവരം ഏപ്രില്‍ 25ന് തന്നെ തിയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈനെ അറിയിച്ചിട്ടുണ്ട്. മെയ് 12ന് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് പോലീസ് നടപടിക്ക് തയ്യാറായതെന്നും ചെന്നിത്തല പറഞ്ഞു. പീഡനവിവരം അറിഞ്ഞിട്ടും മൂടിവെച്ച എസ്‌ഐ, എഎസ്‌ഐ എന്നിവര്‍ക്കെതിരി ദുര്‍ബല വകുപ്പുകാണ് പോലീസ് ചുമത്തിയിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here