ലോകകപ്പ് ഫുട്‌ബോള്‍: ഗ്രൂപ്പ് ഇ പരിചയം : ബ്രസീല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, കോസ്റ്റാറിക്ക, സെര്‍ബിയ

Posted on: June 2, 2018 6:08 am | Last updated: June 2, 2018 at 12:50 am
SHARE

രാജ്യം : ബ്രസീല്‍

ഫിഫ റാങ്കിംഗ് : 2
ലോകകപ്പ് ഫൈനല്‍സ് : 20 തവണ
യോഗ്യതാ റൗണ്ട് : 12 തവണ
ആദ്യ ലോകകപ്പ് : 1930
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1958,1962,1970,1994,2002 ചാമ്പ്യന്‍മാര്‍
ആദ്യ റൗണ്ട് : 20 തവണ
സെമി ഫൈനല്‍ : 11 തവണ
ഫൈനല്‍ : 7 തവണ
കിരീടം : 5 തവണ

കോച്ച് : ടിറ്റെ – 2012 ല്‍ ബ്രസീല്‍ ക്ലബ്ബ് കോറിന്ത്യന്‍സിന് ഫിഫ ക്ലബ്ബ് ലോകകപ്പ് നേടിക്കൊടുത്ത കോച്ച്. ബ്രസീല്‍ ദേശീയ ടീമിന്റെ പരിശീലകനായി ടിറ്റെ എത്തിയത് പ്രകടമായ മാറ്റമുണ്ടാക്കി. തുടരെ ഒമ്പത് ജയങ്ങളുമായി മഞ്ഞപ്പട ലോകകപ്പ് യോഗ്യത നേടുന്ന ആദ്യ ടീമായി.

ആ ഗോള്‍ !
2017 മാര്‍ച്ച് 28
ബ്രസീല്‍ 3-0 പരാഗ്വെ

പരാഗ്വെയെ തോല്‍പ്പിച്ചാല്‍ റഷ്യ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാകാം ബ്രസീലിന്. അരമണിക്കൂര്‍ പരാഗ്വെ പിടിച്ചു നിന്നു. എന്നാല്‍, ഫിലിപ് കുട്ടീഞ്ഞോയുടെ തകര്‍പ്പന്‍ ഗോളില്‍ ബ്രസീല്‍ മത്സരം കൈയ്യിലൊതുക്കി.

നക്ഷത്ര താരം : നെയ്മര്‍ – ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ്, ഒളിമ്പിക് സ്വര്‍ണം ബ്രസീലിനൊപ്പം സ്വന്തമാക്കി. ബാഴ്‌സലോണക്കൊപ്പം ഫിഫ ക്ലബ്ബ് ലോകകപ്പ് നേടി. 2014 ലോകകപ്പില്‍ കൊളംബിയക്കെതിരെ പരുക്കേറ്റ് പുറത്തായത് ബ്രസീലിന് ദുരന്തമായി. ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ ലോകറെക്കോര്‍ഡ് വേതനത്തിന് കളിക്കുന്ന നെയ്മര്‍ ഇത്തവണ ലോകകപ്പ് സ്വപ്‌നം കാണുന്നു.

രാജ്യം : കോസ്റ്ററിക്ക

ഫിഫ റാങ്കിംഗ് : 25
ലോകകപ്പ് ഫൈനല്‍സ് : 4 തവണ
യോഗ്യതാ റൗണ്ട് : 16 തവണ
ആദ്യ ലോകകപ്പ് : 1990
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 2014 ക്വാര്‍ട്ടര്‍ ഫൈനല്‍
ആദ്യ റൗണ്ട് : 4 തവണ
സെമി ഫൈനല്‍ : 0 തവണ
ഫൈനല്‍ : 0 തവണ
കിരീടം : 0 തവണ

കോച്ച് : ഓസ്‌കര്‍ റാമിറെസ് – കോസ്റ്ററിക്കയുടെ അസിസ്റ്റന്റ് കോച്ചായിരുന്നു 2006 ലും 2015ലും. 1990 ലോകകപ്പില്‍ നാല് മത്സരങ്ങള്‍ കളിച്ചു.
ക്ലബ്ബ് തലത്തില്‍ കോസ്റ്റാറിക്കയില്‍ പ്രവര്‍ത്തിച്ച പരിചയം.

ആ ഗോള്‍ !
2016 നവംബര്‍ 15
കോസ്റ്ററിക്ക 4-0 യു എസ് എ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കോസ്റ്റാറിക്ക കരുത്തറിയിച്ച മത്സരം യു എസ് എക്കെതിരെ.
ജോയല്‍ കാംപെലിന്റെ ഇരട്ട ഗോളുകളില്‍ 4-0നാണ് കോസ്റ്റാറിക്കയുടെ ജയം.

നക്ഷത്ര താരം : ബ്രയാന്‍ റൂയിസ് – ടീമിന്റെ ക്യാപ്റ്റന്‍. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍.
സെക്കന്‍ഡ് സ്‌ട്രൈക്കറായും ഉപയോഗിക്കാം.
2014 ലോകകപ്പില്‍ കോസ്റ്റാറിക്ക ക്വാര്‍ട്ടറിലെത്തിയപ്പോള്‍ പ്രധാന താരമായിരുന്നു റൂയിസ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മൂന്ന് ഗോളുകള്‍ നേടിയ ബ്രയാന്‍ റൂയിസ് റഷ്യയിലും ടീമിന്റെ പ്രതീക്ഷയാണ്.

രാജ്യം : സ്വിറ്റ്‌സര്‍ലന്‍ഡ്

ഫിഫ റാങ്കിംഗ് : 6
ലോകകപ്പ് ഫൈനല്‍സ് : 10 തവണ
യോഗ്യതാ റൗണ്ട് : 19 തവണ
ആദ്യ ലോകകപ്പ് : 1934
അവസാന ലോകകപ്പ് : 2014
മികച്ച പ്രകടനം : 1934,1938,1954 ക്വാര്‍ട്ടര്‍ ഫൈനല്‍
ആദ്യ റൗണ്ട് : 10 തവണ
സെമി ഫൈനല്‍ : 0 തവണ
ഫൈനല്‍ : 0 തവണ
കിരീടം : 0 തവണ

കോച്ച് : വഌദ്മിര്‍ പെറ്റ്‌കോവിച് – ബോസ്‌നിയക്കാരനാണ് വഌദ്മിര്‍. ഫിഫ ലോകകപ്പില്‍ അരങ്ങേറ്റം.
2014 ലോകകപ്പിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡ് കോച്ചായി. 2016 യൂറോ കപ്പ് യോഗ്യത നേടി. ഉത്തരഅയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ലോകകപ്പ് യോഗ്യതയും നേടിക്കൊടുത്തു.

ആ ഗോള്‍ !
2016 സെപ്തംബര്‍ 6
സ്വിറ്റ്‌സര്‍ലന്‍ഡ് 2-0 പോര്‍ച്ചുഗല്‍

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ യൂറോ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ തകര്‍ത്തു കൊണ്ട് സ്വിസ് മുന്നറിയിപ്പ്. അദ്മിര്‍ മെഹ്മെദിയുടെ ഗോള്‍ ശ്രദ്ധേയം.

നക്ഷത്ര താരം : ഗ്രാനിറ്റ് സാക്ക – 2017ലെ മികച്ച സ്വിസ് ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം ഗ്രാനിറ്റ് സാകക്ക്. 2014 ബ്രസീല്‍ ലോകകപ്പില്‍ ഈ ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ തിളങ്ങി.

രാജ്യം : സെര്‍ബിയ

ഫിഫ റാങ്കിംഗ് : 35
ലോകകപ്പ് ഫൈനല്‍സ് : 11 തവണ
യോഗ്യതാ റൗണ്ട് : 19 തവണ
ആദ്യ ലോകകപ്പ് : 1930
അവസാന ലോകകപ്പ് : 2010
മികച്ച പ്രകടനം : 1930,1962 നാലാംസ്ഥാനം
ആദ്യ റൗണ്ട് : 11 തവണ
സെമി ഫൈനല്‍ : 2 തവണ
ഫൈനല്‍ : 0 തവണ
കിരീടം : 0 തവണ

കോച്ച് : മ്ലാദന്‍ കസ്റ്റായിച്– 2006 ലോകകപ്പില്‍ സെര്‍ബിയ & മോണ്ടെനെഗ്രോക്ക് വേണ്ടി കളിച്ചിട്ടുണ്ട ഈ ഡിഫന്‍ഡര്‍.
2017 ഒക്ടോബറില്‍ താത്കാലിക കോച്ചായെത്തി മ്ലാദന്‍ പിന്നീട് മുഴുവന്‍ സമയ ചുമതല ഏറ്റെടുത്തു.

ആ ഗോള്‍ !
2017 സെപ്തംബര്‍ 5
അയര്‍ലന്‍ഡ് 0-1 സെര്‍ബിയ

അലക്‌സാണ്ടര്‍ കോലറോവിന്റെ ഇടങ്കാലന്‍ ഷൂട്ട് ക്രോസ് ബാറിന്റെ അടിഭാഗത്ത് തട്ടി വലക്കുള്ളില്‍ കയറി.

നക്ഷത്ര താരം : ബ്രാനിസ്ലാവ് ഇവാനോവിച് – 2012 മുതല്‍ സെര്‍ബിയയുടെ ക്യാപ്റ്റന്‍.
ചെല്‍സിക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗും മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും നേടി. ഇപ്പോള്‍ റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ് പീറ്റേഴ്‌സന്‍ബര്‍ഗിന്റെ താരം. പ്രതിരോധ നിരയെ നെഞ്ചുറപ്പോടെ നയിക്കുന്ന ബ്രാനിസ്ലാവ് കോര്‍ണര്‍ ബോളുകളില്‍ ഹെഡര്‍ ഗോളുകള്‍ നേടുന്നതിലും വിദഗ്ധന്‍.

LEAVE A REPLY

Please enter your comment!
Please enter your name here