കൊച്ചി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട കനത്ത തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വാശിയേറിയ ഒരു ഉപതിരഞ്ഞെടുപ്പില്‍ മുപ്പത്തിഅയ്യായിരത്തിലേറെ വോട്ടു നേടുക എന്നത് ഒരു ചെറിയകാര്യമല്ലെന്നും ബിജെ പി കേരളത്തില്‍ ആര്‍ക്കും അവഗണിക്കാനാവാത്ത ശക്തിയാണെന്ന് ചെങ്ങന്നൂര്‍ തെളിയിക്കുന്നതായും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ഗീയ കാര്‍ഡിറക്കിയാണ് ഇടതുമുന്നണി വിജയിച്ചത്. സര്‍ക്കാര്‍ മിഷനറി പൂര്‍ണമായും ദുരുപയോഗം ചെയ്തിട്ടും ബിജെപി പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.