Connect with us

National

കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ കോണ്‍ഗ്രസിന് മിന്നും ജയം

Published

|

Last Updated

ബെംഗളുരു: ഉപതിരഞ്ഞെടപ്പ് നടന്ന ബംഗളുരു ആര്‍ആര്‍ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് മിന്നുന്ന വിജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയായ മുനിരത്‌നക്ക് 80,282 വോട്ടുകളാണ് ലഭിച്ചത്. പത്താം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുനിരത്‌നക്ക് ലഭിച്ചത് 46,218 വോട്ടിന്റെ ഭൂരിപക്ഷമാണ്.

34,064 വോട്ടുനേടിയ ബിജെപി സ്ഥാനാര്‍ഥി തുളസി മുനിരാജുവാണ് രണ്ടാം സ്ഥാനത്ത്. ജെഡിഎസ് സ്ഥാനാര്‍ഥി ജിഎച്ച് രാമചന്ദ്രക്ക് ലഭിച്ചത് 23,526 വോട്ടുകളാണ്.

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകളുടെ ശേഖരം പിടിച്ചെടുത്തതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെത്തുടര്‍ന്നാണ് ആര്‍ആര്‍ നഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്‍ആര്‍ നഗര്‍ സീറ്റുകൂടി നേടിയതോടെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍െ അംഗബലം 117 ആയി. എംഎല്‍എ ന്യാമഗൗഡയുടെ മരണത്തോടെ സഖ്യസര്‍ക്കാറിന്റെ ഭൂരിപക്ഷം 116 ആയി കുറഞ്ഞിരുന്നു.

Latest