തപാല്‍ വോട്ടുകളില്‍ അവ്യക്തത; ആകെ ലഭിച്ചത് 12 എണ്ണം മാത്രം

Posted on: May 31, 2018 7:36 am | Last updated: May 31, 2018 at 1:26 pm

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിക്കാനിരിക്കേ തപാല്‍ വോട്ടുകളുടെ കാര്യത്തില്‍ അവ്യക്തത. 797 തപാല്‍ വോട്ടുകളാണ് ആകെയുള്ളത്. ഇതില്‍ വെറും 12 തപാല്‍ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ട് വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമാണ് എണ്ണുക. അതിന് ശേഷം കിട്ടുന്നവ പരിഗണിക്കില്ല.

ഈ മാസം 22 മുതല്‍ തപാല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം കാരണം മേഖല പൂര്‍ണ സ്തംഭനാവസ്ഥയിലാണ്. വിജയിയുടെ ഭൂരിപക്ഷം 785 വോട്ടോ അതില്‍ കുറവോ ആണെങ്കില്‍ ഫലപ്രഖ്യാപനം പ്രതിസന്ധിയിലാകും.