Connect with us

National

ബേങ്കുകള്‍ക്ക് ഒരോ മണിക്കൂറും നഷ്ടം ഒമ്പത് കോടി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബേങ്കുകള്‍ക്ക് ഓരോ മണിക്കൂറിലും ഒമ്പത് കോടി രൂപ നഷ്ടം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. തിരച്ചടക്കാത്ത ലോണുകള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രാജ്യത്തെ 21 പൊതുമേഖലാ ബേങ്കുകള്‍ക്ക് വന്‍ നഷ്ടമാണ് സംഭവിക്കുന്നത്.

79,000 കോടി രൂപയിലധികം നഷ്ടടവും 8.6 ലക്ഷം കോടിയുടെ തിരിച്ചടക്കാത്ത ലോണുകളുമാണ് 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ബേങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പൊതുമേഖലാ ബേങ്കുകളില്‍ തിരിച്ചടക്കാത്ത വായ്പകള്‍ കൂടി വരുന്നതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. 2016 മാര്‍ച്ചില്‍ റിസര്‍വ് ബേങ്ക് ഗവര്‍ണറായിരുന്ന രഘുരാജന്‍ വായ്പകള്‍ നല്‍കുന്നത് കൃത്യമായി തരം തിരിക്കുകയും അത് നല്‍കേണ്ട മൂല്യവസതു(നോണ്‍പെര്‍ഫോമിംഗ് അസറ്റ്) കണിഷമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ശേഷം എത്തിയ ഊര്‍ജിത് പട്ടേല്‍ ഈ പദ്ധതികളെല്ലാം നിര്‍ത്തലാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വകാര്യ മേഖയില്‍ നിന്നുള്ള ബേങ്കുകള്‍ ലാഭം കൊയ്യുകയായിരുന്നു. 42000 കോടി രൂപയാണ് രാജ്യത്തെ സ്വകാര്യ മേഖലാ ബേങ്കുകള്‍ ലഭമായി നേടിയത്.

പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് കടമെടുത്ത് രാജ്യം വിടുന്ന വന്‍കിട വ്യവസായികളുടെ വാര്‍ത്തകള്‍ക്ക് പിന്നാലെ പൊതുമേഖലാ ബേങ്കുകള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

Latest