കണ്ണൂരില്‍ കാണാതായ കമിതാക്കള്‍ കൊക്കയില്‍ ചാടി മരിച്ച നിലയില്‍

Posted on: May 30, 2018 5:46 pm | Last updated: May 30, 2018 at 5:46 pm

കണ്ണൂര്‍: കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയില്‍ . പാപ്പിനിശേരി സ്വദേശികളായ കമല്‍ കുമാര്‍, അശ്വതി എന്നിവരെയാണ് കൊക്കയില്‍ ചാടിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ടൂറിസം കേന്ദ്രമായി ഇവിടെ നിര്‍ത്തിയിട്ട ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇരുവരേയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ഇന്നലെ പോലീസില്‍ പരാതി നല്‍കിയിരുന്നു.