Connect with us

Kerala

വയനാട്ടില്‍ ആദിവാസി ബാലന്‍ ആനയുടെ കുത്തേറ്റ് മരിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ബത്തേരിക്ക് സമീപം ആദിവാസി ബാലന്‍ ആനയുടെ കുത്തേറ്റ് മരിച്ചു. മുത്തങ്ങ വന്യജീവി സങ്കേതത്തിലെ പൊന്‍കുഴി കാട്ടുനായ്ക്കര്‍ കോളനിയിലാണ് സംഭവം.

മുതുമല വന്യജീവി സങ്കേതത്തിലെ വാച്ചര്‍ ചന്ദ്രന്റെ മകന്‍ മഹേഷിനെ(11)യാണ് ഇന്ന് രാവിലെ ആന കുത്തിക്കൊന്നത്. കര്‍ണാടക സ്വദേശിയായ മഹേഷ് മുത്തങ്ങയിലെ ബന്ധു വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം.

Latest