സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ ഇന്ധന വില കുറയും

Posted on: May 30, 2018 11:32 am | Last updated: May 30, 2018 at 12:34 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ കുറവ് വരുത്താന്‍ നടപടിയായി .അധിക നികുതി കുറക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചതോടെയാണിത്. എന്നാല്‍ എന്നാല്‍ അധിക നികുതിയില്‍ എത്ര കുറവ് വരുത്തണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ധനവകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവുണ്ടാകും.

കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം ഇന്ധന വില ദിനംപ്രതി ഉയര്‍ന്നുവരികയായിരുന്നു. ഇതിനെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കവെയാണ് അധിക നികുതിയില്‍ കുറവു വരുത്താന്‍ സംസ്ഥാനം തീരുമാനിച്ചത്.