ആ ഗോളുകളില്‍ മികച്ചത് റൊണാള്‍ഡോയുടേത്

Posted on: May 30, 2018 6:07 am | Last updated: May 30, 2018 at 12:45 am
ലിവര്‍പൂളിനെതിരെ ബെയ്ല്‍ സിസര്‍കട്ടിലൂടെ ഗോള്‍ നേടുന്നു

ഗരേത് ബെയ്‌ലിന്റെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ ഓവര്‍ ഹെഡ് കിക്കിനെക്കാള്‍ മികച്ചത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ യുവന്റസിന് എതിരായ ഓവര്‍ ഹെഡ് കിക്ക്. ഡേവിഡ് മോയെസ്, ക്രിസ്ത്യന്‍ ചീവ് എന്നിവര്‍ ഉള്‍പ്പെട്ട യുവേഫയുടെ ടെക്‌നിക്കല്‍ ഒബ്‌സര്‍വേഷന്‍ സമിതിയാണ് ഈ നിഗമനത്തില്‍ എത്തിയത്. ഇതോടെ ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിലെ മികച്ച ഗോള്‍ നേട്ടം റൊണാള്‍ഡോ സ്വന്തമാക്കി.

യുവന്റസിന് എതിരായ ക്വാര്‍ട്ടറില്‍ റൊണാള്‍ഡോ നേടിയ ഗോള്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി വാഴ്ത്തപ്പെട്ടതിന് പിന്നാലെയാണ് ഫൈനലില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി ബെയ്ല്‍ സമാന ഗോള്‍ നേടിയത്. പക്ഷേ, കളിയിലും സാങ്കേതികത്തികവിലും മികച്ചത് റൊണാള്‍ഡോയുടെ ഗോളാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

ഗോള്‍സാലോ ഹിഗ്വെയ്ന്‍ ടോട്ടന്‍ഹാമിനെതിരെ നേടിയ ഗോള്‍ മൂന്നാം സ്ഥാനത്തും ഗ്രീസ്മാന്‍ റോമക്കെതിരെ നേടിയ ഗോള്‍ നാലാം സ്ഥാനത്തും റോമയുടെ എഡിന്‍ സൈക്കോ ചെല്‍സിക്ക് എതിരെ നേടിയ വോളി ഗോള്‍ അഞ്ചാം സ്ഥാനത്തും എത്തി.