Connect with us

Kerala

ജസ്റ്റിസ് ആന്റണി ഡൊമിനിക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ഇന്ന് വിരമിക്കുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും. ഇദ്ദേഹത്തെ കമ്മീഷന്‍ ചെയര്‍മാനാക്കണമെന്ന സെലക്ഷന്‍ കമ്മിറ്റി ശിപാര്‍ശ ഇന്നലെ ഗവര്‍ണര്‍ക്ക് കൈമാറി. ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്ന മുറക്ക് ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേല്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി ഐകകണേ്ഠ്യനയാണ് തീരുമാനമെടുത്തത്. ഒരു പേര് മാത്രമാണ് ശിപാര്‍ശയിലുള്ളതെന്നതിനാല്‍ നിയമനത്തിന് മറ്റു തടസ്സങ്ങളുണ്ടാകില്ല.

ജസ്റ്റിസ് ജെ പി കോശി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം കമ്മീഷന്‍ അംഗമായ പി മോഹനദാസ് ആണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിച്ചുവരുന്നത്. മോഹനദാസിനും മറ്റൊരു അംഗമായ പി മോഹന്‍കുമാറിനും ഇനി രണ്ട് വര്‍ഷം കൂടി കാലാവധിയുണ്ട്. പുതിയ ചെയര്‍മാന്‍ വരുന്നതോടെ മോഹനദാസ് അംഗമായി തുടരും. മോഹനദാസിന്റെ പല ഉത്തരവുകളും സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരുന്നു. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെതിരെ മുഖ്യമന്ത്രി തന്നെ പരസ്യമായി രംഗത്തുവന്നിരുന്നു.

Latest