അയല്‍ക്കാരന്റെ ക്രൂരത; ഭിന്നശേഷിക്കാരനായ കുട്ടിയെ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു

Posted on: May 29, 2018 10:18 am | Last updated: May 29, 2018 at 9:49 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാരനായ 12കാരന് അയല്‍വാസിയുടെ ക്രൂര പീഡനം. കുട്ടിയുടെ മുഖമടക്കമുള്ള ശരീരഭാഗങ്ങളില്‍ സിഗരറ്റ് കുറ്റികൊണ്ട് പൊള്ളിച്ച നിലയിലാണ്.

അയല്‍വാസി മകനോട് ചെയ്യുന്ന ക്രൂരതക്കെതിരെ പല തവണ പോലീസിനെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് കോയമ്പത്തൂര്‍ ആര്‍എസ് പുരം സ്വദേശികളായ മാതാപിതാക്കള്‍ പറയുന്നു. അയല്‍ക്കാരന്‍ കുഞ്ഞിനോടുള്ള ക്രൂരത തുടരുന്ന സാഹചര്യത്തില്‍ പരാതിയുമായി ജില്ലാ കലക്ടറെ സമീപിച്ചിരിക്കുകയാണ് കുടുംബം