Connect with us

Kerala

മര്‍കസ് റമസാന്‍ ആത്മീയ സമ്മേളനം ജൂണ്‍ ഒമ്പതിന്

Published

|

Last Updated

കോഴിക്കോട്: മര്‍കസ് റമസാന്‍ ആത്മീയ സമ്മേളനവും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ വാര്‍ഷിക റമസാന്‍ പ്രഭാഷണവും ജൂണ്‍ ഒമ്പതിന് മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ നഗരിയില്‍ നടക്കും. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒരു മണി വരെ നടക്കുന്ന സമ്മേളനത്തില്‍ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

ഖുര്‍ആന്‍ പ്രഭാഷണം, മൗലിദ് പാരായണം, ഖസീദതുല്‍ വിത്‌രിയ്യ, ഖത്മുല്‍ ഖുര്‍ആന്‍, ഹദ്ദാദ്, റമസാന്‍ സന്ദേശ പ്രഭാഷണം, തൗബ, തഹ്‌ലീല്‍, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, ഇഅ്തികാഫ് തുടങ്ങി വിവിധ ആത്മീയ ചടങ്ങുകള്‍ക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതരും നേതൃത്വം നല്‍കും. സമൂഹ നോമ്പുതുറയില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. പരിപാടിക്ക് ആദ്യാവസാനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, കാന്തപുരം എ പി മുഹമ്മദ് മുസ്്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. അബ്ദുസ്സലാം തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.

പരിപാടിക്ക് അന്തിമരൂപം നല്‍കാന്‍ മര്‍കസില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗം ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.

Latest