National
നിപ്പയെന്ന് സംശയം ; മലയാളി ഗോവയില്‍ ചികിത്സയില്‍

പനാജി: നിപ്പ വൈറസ് ബാധ സംശയത്തെത്തുടര്‍ന്ന് മലയാളിയെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇയാള്‍ക്ക് നിപ്പ ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വിശ്വജീത് റാണെ മാധ്യമങ്ങളോട് പറഞ്ഞു.
പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നും പരിശോധന ഫലം വന്ന ശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകു. കേരളത്തില്‍നിന്നും ട്രെയിന്‍മാര്‍ഗം തിങ്കളാഴ്ചയാണ് ഇയാള്‍ ഗോവയിലെത്തിയത്. നിപ്പ വൈറസ് സംശയത്തെത്തുടര്‍ന്ന് ഇയാള്‍ത്തന്നെയാണ് ഗോവ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയതെന്നും റാണെ പറഞ്ഞു. ആശുപത്രിയില്‍ പ്രത്യേക വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
---- facebook comment plugin here -----