കെവിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും ; പോലീസിന്റെ വീഴ്ചയും തന്റെ സുരക്ഷയുമായി ബന്ധമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: May 28, 2018 1:35 pm | Last updated: May 28, 2018 at 2:04 pm
SHARE

തിരുവനന്തപുരം: തട്ടിക്കൊണ്ടുപോയ നവവരന്‍ കെവിന്‍ എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളെ പിടികൂടാനായി കൊല്ലത്തും കോട്ടയത്തുമായി ക്രൈംബ്രാഞ്ചിന്റെ ഒരോ സംഘവും ലോക്കല്‍ പോലീസിന്റെ ഓരോ സംഘം വീതവും അന്വേഷണം നടത്തിവരികയാണെന്നും മുഖ്യമന്ത്രി  പറഞ്ഞു.

ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. ശക്തമായ നടപടിക്ക് ഡി ജി പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവവരന്റെ തട്ടിക്കൊണ്ടുപോകല്‍ അന്വേഷണവും തന്റെ സുരക്ഷയൊരുക്കലുമായി യാതൊരു ബന്ധവുമില്ല. തന്റെ സുരക്ഷയുടെ ചുമതല പോലീസിന്റെ പ്രത്യേക സംഘത്തിനാണെന്നും ഗാന്ധിപുരം എസ് ഐക്ക് ഇതില്‍ പങ്കില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് പരാതിയുമായെത്തിയ തന്നോട് സ്ഥലത്തുള്ള മുഖ്യമന്ത്രി പോയിട്ട് അന്വേഷിക്കാമെന്ന് ഗാന്ധിപുരം എസ്‌ഐ പറഞ്ഞതായി കൊല്ലപ്പെട്ട കെവിന്റെ ഭാര്യ ആരോപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here