Connect with us

National

ചരിത്രം തിരുത്തിയെഴുതാന്‍ ചിലര്‍ ശ്രമിക്കുന്നു: ഹാമിദ് അന്‍സാരി

Published

|

Last Updated

ന്യൂഡല്‍ഹി: ചരിത്രത്തെ തിരുത്തിയെഴുതാന്‍ ചില കണ്ടുപിടുത്തക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. ചരിത്രത്തെ തിരുത്തിയെഴുതാന്‍ ചില കണ്ടുപിടിത്തക്കാര്‍ ശ്രമിക്കുകയാണെന്നും അവര്‍ അക്കാര്യത്തില്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവി എ ഗോപണ്ണ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അന്‍സാരി. കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂതകാലത്തിലേക്ക് പോകാന്‍ കഴിയുന്ന യന്ത്രത്തെക്കുറിച്ചുള്ള ആശയങ്ങളുള്ള ടൈം മെഷീന്‍ എന്ന പുസ്തകം പുറത്തിറങ്ങിയിരുന്നു. ആ പുസ്തകം വലിയ വിജയമായിരുന്നു. പക്ഷേ, ഇപ്പോള്‍ ചില കണ്ടുപിടുത്തക്കാര്‍ ടൈം മെഷീന്‍ തയ്യാറാക്കിവെക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. ഭൂതകാലത്തേക്ക് ചെന്ന് ചരിത്രത്തെ മാറ്റിയെഴുതാനാണ് അവരുടെ ശ്രമം. എന്നാല്‍, അവരുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ലെന്നും ഹാമിദ് അന്‍സാരി പറഞ്ഞു.