ജസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം

Posted on: May 27, 2018 8:03 pm | Last updated: May 28, 2018 at 9:15 am
SHARE

റാന്നി: കോട്ടയം എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ഡിഗ്രി വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കാന്‍ പുതിയ അന്വേഷണ സംഘം രൂപവത്കരിച്ചു. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ജസ്‌നയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കുള്ള പാരിതോഷിക തുക വര്‍ധിപ്പിക്കുകയും ചെയ്തു. പാരിതോഷികം അഞ്ചു ലക്ഷമാക്കിയാണ് ഉയര്‍ത്തിത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പ്രകാരമാണ് പുതിയ തീരുമാനങ്ങള്‍.

കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്ന ആവശ്യവുമായി ജെസ്‌നയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണവും വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു കുടുംബത്തിന്റെ ആവശ്യം. അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും പരാതിയും നല്‍കി. ഇതിനു പിന്നാലെയാണു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാണാതായത്. ആദ്യം ലോക്കല്‍ പോലീസന്വേഷിച്ച കേസ് പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. കേസില്‍ യാതൊരു തുമ്പും ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 2 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here