ഇന്ധന വില വര്‍ധന: അധിക നികുതി വേണ്ടെന്നുവെക്കുമെന്ന് മന്ത്രി ഐസക്

Posted on: May 27, 2018 3:55 pm | Last updated: May 28, 2018 at 9:15 am

തിരുവനന്തപുരം: ഇന്ധന വില ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ വില കുറക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങിയതായി ധനമന്ത്രി തോമസ് ഐസക്

അധിക നികുതി വേണ്ടെന്ന് വയ്ക്കുന്ന സംസ്ഥാനത്തിന്റെ തീരുമാനം ഉടന്‍ ഉണ്ടാകും. ഇത് സംബന്ധിച്ച തീരുമാനം മന്ത്രി സഭാ യോഗത്തിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഇന്ധന വില കുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ മന്ത്രി ഇങ്ങനെ പറഞ്ഞത്.