Kerala
ചെങ്ങന്നൂര്‍ നിശ്ബ്ദ പ്രചാരണത്തില്‍; ജനവിധിക്ക് മണിക്കൂറുകള്‍ മാത്രം

ചെങ്ങന്നൂര്‍: പരസ്യപ്രചാരണത്തിന് അവസാനം കുറിച്ച ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികള്‍. പ്രചാരണത്തിന് ആവേശമേകാന്‍ പുറത്തുനിന്നും മണ്ഡലത്തിലെത്തിയ നേതാക്കള്‍ ഇവിടം വിട്ടുവെങ്കിലും തങ്ങളുടെ വോട്ടുകള്‍ ഉറപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് വിവിധ പാര്‍ട്ടികള്‍.
രാവിലെ എട്ട് മണിക്ക് ചെങ്ങന്നൂര്‍ ക്രിസ്്ത്യന്‍ കോളജില്‍ പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങി. ഇവ ഏറ്റെടുത്ത ഉദ്യോഗസ്ഥര്‍ ഇവ പരിശോധിച്ചുവരികയാണ്. നാളെ രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങുക. 181 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. വോട്ടെടുപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 1200 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
നാല് മാസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെയാണ് അവസാനം കുറിച്ചത്. എല്‍ഡിഎഫ്,യുഡിഫ് മുന്നണികള്‍ക്കും ബിജെപിക്കും ചെങ്ങന്നൂര്‍ ഏറെ നിര്‍ണായകമാണ്. വിജയത്തില്‍ കുറഞ്ഞ ഒന്നും തങ്ങളെ ത്യപ്തിപ്പെടുത്തില്ലെന്ന രീതിയില്‍ ഏറെ വാശിയേറിയ പ്രചാരണങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. തിരഞ്ഞെടുപ്പ് വിധി എല്ലാ പാര്‍ട്ടികളെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടതാണ്. സംസ്ഥാന രാഷ്ട്രീയത്തിന് പുറമെ ദേശീയ രാഷ്ട്രീയവും ഉറ്റ് നോക്കുന്ന തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്നത്.