ഡിആര്‍സിയില്‍ ബോട്ട് മുങ്ങി നിരവധി മരണം; 49 മ്യതദേഹങ്ങള്‍ കണ്ടെടുത്തു

Posted on: May 26, 2018 5:21 pm | Last updated: May 26, 2018 at 5:21 pm

കിന്‍ഷാസ: മധ്യആഫ്രിക്കന്‍ രാജ്യമായ ഡി ആര്‍ കോംഗോയില്‍ ബോട്ട് മുങ്ങി അമ്പതോളം പേര്‍ മരിച്ചു. യാത്രക്കാരും ചരക്കുകളുമായി മോംബോവോ നദിയിലൂടെ മോന്‍കോട്ടോയില്‍നിന്നും ബ്ദാന്‍കയിലേക്ക് പോവുകയായിരുന്ന ബോട്ടാണ് മുങ്ങിയത്

49 മ്യതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ബോട്ടില്‍ എത്രപേരുണ്ടായിരുന്നുവെന്നോ എത്രപേര്‍ രക്ഷപ്പെട്ടുവെന്നോ വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.