മഞ്ചേരി: ഓട്ടിസം ബാധിതയായ അഞ്ചു വയസുകാരിയെ കടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ പരിശീലകനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി ബി ആര്‍ സി ഓട്ടിസം തെറാപിസ്റ്റ് കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് ഏലായി ലിനീഷി (29)നെയാണ് എസ് ഐ. ജലീല്‍ കറുത്തേടത്ത് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നിനാണ് കേസിന്നാസ്പദമായ സംഭവം. ഓട്ടിസം ബാധിച്ച അഞ്ചു വയസുകാരിയെ മഞ്ചേരി ബി ആര്‍ സിയിലെ ഓട്ടിസം തെറാപിസ്റ്റ് കടിച്ചു പരുക്കേല്‍പ്പച്ചുവെന്നാണ് പരാതി. ചികിത്സയുടെ ഭാഗമായി മഞ്ചേരി ബി ആര്‍ സിയില്‍ മാതാവിനൊപ്പം എത്തിയതായിരുന്നു മഞ്ചേരി മുള്ളമ്പാറ സ്വദേശിയായ ബാലിക.