Connect with us

Kerala

ഹാജിമാര്‍ക്ക് അധിക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കും

Published

|

Last Updated

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് സാധാരണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പുറമെ അധിക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റു കുടി കൈവശം വെക്കാന്‍ സഊദി സര്‍ക്കാര്‍ വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം, ഡങ്കി, സികാ വൈറസുകള്‍, മറ്റു പകര്‍ച്ചവ്യാധികള്‍ ഇല്ലെന്ന് തെളിയിക്കുന്നതിന് ഹാജിമാര്‍ യാത്ര പുറപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഇപ്പാള്‍ റിപ്പോര്‍ട്ട് ചെയ്ത നിപ്പാ വൈറസ് ബാധയാണ് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിന് സഊദി സര്‍ക്കാറിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 125 പേര്‍കൂടി

കൊണ്ടോട്ടി: പ്രധാനമന്ത്രി, ഹജ്ജ് കാര്യ മന്ത്രി എന്നിവര്‍ക്ക് സഊദി സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക ഹജ്ജ് സീറ്റുകള്‍ വിവിധ സംസ്ഥാനങ്ങളിലെ ഹാജിമാര്‍ക്ക് വിട്ടുകൊടുത്തതോടെ ഇന്ത്യയില്‍ നിന്ന് 125 പേര്‍ക്ക് കൂടി ഹജ്ജിന് അവസരമായി. പ്രധാനമന്ത്രിക്ക് അനുവദിച്ച 75, ഹജ്ജ് കാര്യ മന്ത്രിക്ക് അനുവദിച്ച 50 സീറ്റുകളുമാണ് വിവിധ സംസ്ഥാനങ്ങളിലെ ഹാജിമാര്‍ക്ക് വിട്ടുകൊടുത്തത്. എന്നാല്‍, ഇതില്‍ കേരളത്തില്‍ നിന്നുള്ള ആരും ഉള്‍പ്പെട്ടിട്ടില്ല.