International
ട്രംപിന് വീണ്ടും മനംമാറ്റം: റദ്ദാക്കിയ കൂടിക്കാഴ്ച്ച ഉടനുണ്ടായേക്കും

വാഷിംഗ്ടണ്‍: റദ്ദാക്കിയ കൂടിക്കാഴ്ച ഉടനുണ്ടായേക്കുമെന്ന് യു എസ് പ്രസിഡന്റ് ട്രംപിന്റെ ട്വീറ്റ്. കൂടിക്കാഴ്ചക്ക് തയ്യാറെന്ന ഉത്തരകൊറിയയുടെ നിലപാടിനെ സ്വാഗതം ചെയ്താണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ടീറ്റ്. ഊഷ്മളവും ഫലപ്രദവുമായ പ്രസ്താവനയാണ് ഉത്തരകൊറിയയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.
ഉത്തരകൊറിയയുടെ പ്രസ്താവന ശാശ്വതമായ സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലത്തിന് മാത്രമേ അത് തെളിയിക്കാനാവൂ എന്നും ട്രംപ് ട്വീറ്റ് ചെയ്തു. ഏതു വിധേനയും ഏതു സമയത്തും ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറാണെന്ന് ഉത്തരകൊറിയ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 12ന് സിംഗപ്പൂരില്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ നിന്ന് പിന്മാറിയ ട്രംപിന്റെ തീരുമാനം ഖേദകരമാണെന്നും ഉത്തരകൊറിയ പറഞ്ഞിരുന്നു.
---- facebook comment plugin here -----