Kerala
നിപ്പ: ആസ്‌ത്രേലിയയില്‍നിന്നും മരുന്നെത്തി; സ്ഥിതി നിയന്ത്രണ വിധേയമെന്നും മന്ത്രി കെകെ ശൈലജ

കോഴിക്കോട്: നിപ്പ വൈറസിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തിയ 50 ഡോസ് മരുന്ന് ആസ്‌ട്രേലിയയില്‍നിന്ന് എത്തിച്ചതായി മന്ത്രി കെകെ ശൈലജ. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു. രോഗം സംസ്ഥാനത്താകെ പടരുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
മലപ്പുറത്തുനിന്നും അയച്ച അഞ്ച് സാമ്പിളുകളുടേയും ഫലം നെഗറ്റീവെന്നും മന്ത്രി പറഞ്ഞു. രോഗ ശ്രുുശൂഷ നടത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തും. സംശയിക്കപ്പെട്ട 21 സാമ്പിളുകളും നെഗറ്റീവാണെന്ന് പരിശോധന ഫലം വന്നിട്ടുണ്ട്. ഐസിയുഎംആറിലെ വിദഗ്ധര്‍ വവ്വാലുകളെ വീണ്ടും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----