Connect with us

National

കുമാരസ്വാമി ഇന്ന് വിശ്വാസ വോട്ട് തേടും

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് തേടും. ഉച്ചക്ക് പന്ത്രണ്ടിന് ആരംഭിക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും ജനതാദള്‍ എസിന്റെ 37ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ 117 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാറിനുള്ളത്. പ്രതിപക്ഷമായ ബി ജെ പിക്ക് 104 അംഗങ്ങളുടെ പിന്തുണയുണ്ട്.

വോട്ടെടുപ്പിന് മുമ്പായി സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. സിദ്ധരാമയ്യ സര്‍ക്കാറിലെ ആരോഗ്യമന്ത്രിയായിരുന്ന കെ ആര്‍ രമേശ്കുമാറാണ് കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ബി ജെ പിക്ക് വേണ്ടി സുരേഷ്‌കുമാറാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജനതാദള്‍ എസിനാണ്. കെ ശ്രീനിവാസ ഗൗഡയാണ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി. ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ചത്തെ സമയ നല്‍കിയിരുന്നുവെങ്കിലും അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു.