ഇന്ത്യയിലേക്കുള്ള യാത്ര വേണ്ടെന്ന് ബഹ്‌റൈന്‍; ജാഗ്രത പാലിക്കണമെന്ന് യു എ ഇ

Posted on: May 23, 2018 8:08 pm | Last updated: May 24, 2018 at 9:59 am

മനാമ: കേരളത്തില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ബഹറൈന്‍ പൗരന്മാരോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റാണ് ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടത്. കോണ്‍സിലേറ്റ് ട്വിറ്ററിലൂടെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. മുംബൈയിലാണ് ഇന്ത്യയിലെ ബഹ്‌റൈന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്.

അതേസമയം ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് യു എ ഇയും പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യു എ ഇ പൗരന്മാരോട് ആവശ്യപ്പെട്ടു.