നിപ്പയെ നേരിടാന്‍ റിബവൈറിന്‍ ഗുളികകളെത്തി

Posted on: May 23, 2018 12:51 pm | Last updated: May 23, 2018 at 6:27 pm

കോഴിക്കോട്: നിപ്പ വൈറസിനെ നേരിടാന്‍ മരുന്നെത്തിച്ചു. റിബവൈറിന്‍ എന്ന മരുന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്. 8000 റിബവൈറിന്‍ ഗുളികകളാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

നിപ്പ വൈറസിനെതിരെ പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണിത്. മരുന്നുകള്‍ പരിശോധിച്ച ശേഷമെ വിതരണം ചെയ്യുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.