Connect with us

National

എസ് ബി ഐക്ക് 7,718 കോടി നഷ്ടം

Published

|

Last Updated

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യക്ക് (എസ് ബി ഐ) സാമ്പത്തിക വര്‍ഷത്തിന്റെ ജനുവരി- മാര്‍ച്ച് പാദത്തില്‍ 7,718 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ബേങ്കിംഗ് നടപടിക്രമങ്ങളിലെ മാറ്റത്തെ തുടര്‍ന്ന് കിട്ടാക്കടത്തിനു കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടതിനാലാണ് ഈ നഷ്ടം സംഭവിച്ചത്. എന്നാല്‍, വിപണി പ്രതീക്ഷിച്ചതിനെക്കാള്‍ വളരെയധികമാണ് ഈ നഷ്ടമെന്നത് ആഘാതം കൂട്ടുന്നു.

1,285 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നായിരുന്നു വിദഗ്ധര്‍ വിലയിരുത്തിയിരുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ പാദത്തില്‍ 2,416 കോടി രൂപയുടെ നഷ്ടമാണ് എസ് ബി ഐക്ക് ഉണ്ടായിരുന്നത്. പിന്നാലെ ഓഹരിയില്‍ അഞ്ച് ശതമാനം വരെ വര്‍ധനയുമുണ്ടായി.

നാലാം പാദത്തില്‍ 13,417 കോടി രൂപയുടെ നഷ്ടം പഞ്ചാബ് നാഷനല്‍ ബേങ്കിനു (പി എന്‍ ബി) മുണ്ടായിരുന്നു. നീരവ് മോദി തട്ടിപ്പിനെത്തുടര്‍ന്നാണ് പി എന്‍ ബിക്ക് നഷ്ടം സംഭവിച്ചത്.

Latest