കര്‍ണാടക: നാളെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം സത്യപ്രതിജ്ഞ ചെയ്യും

Posted on: May 22, 2018 7:38 pm | Last updated: May 23, 2018 at 9:19 am

ബംഗളൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയും മാത്രമാകും നാളെ സത്യ പ്രതിജ്ഞ ചെയ്യുക. മറ്റു മന്ത്രിസഭാ അംഗങ്ങളുടെ കാര്യത്തില്‍ സത്യപ്രതിജ്ഞക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കുമാരസ്വാമി അറിയിച്ചു. കോണ്‍ഗ്രസിലെ കെ ആര്‍ രമേശ്കുമാറാകും സ്പീക്കര്‍.

ആകെ 33 മന്ത്രിമാരാണ് കുമാരസ്വാമി മന്ത്രിസഭയില്‍ ഉണ്ടാകുക. കോണ്‍ഗ്രസിന് 21 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരും ഉണ്ടാകും. ഇവരുടെ സത്യപ്രതിജ്ഞ ഈ മാസം 29ന് ശേഷം നടക്കും.

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു, കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി വിവിധ നേതാക്കളുടെ നീണ്ട നിര സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേരും.