പകര്‍ച്ചപ്പനിയില്‍ ഇതുവരെ പത്ത് മരണം; ഒരാള്‍ക്കു കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു

Posted on: May 21, 2018 7:44 pm | Last updated: May 21, 2018 at 10:55 pm

കോഴിക്കോട്: അപൂര്‍വ പകര്‍ച്ചപ്പനി ബാധിച്ച് കോഴിക്കോട്ടും മലപ്പുറത്തുമായി ഇതുവരെ പത്ത് മരണം. ഒരാളില്‍കൂടെ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നിപ്പ വൈറസ് പനി ബാധിച്ച മരണമടഞ്ഞ സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

മൂസയെ മെഡിക്കല്‍ കോളജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പനി പടര്‍ന്ന് പിടിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.