പ്രധാനമന്ത്രി റഷ്യയില്‍; പുടിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

Posted on: May 21, 2018 2:20 pm | Last updated: May 21, 2018 at 4:10 pm
SHARE

മോസ്‌കൊ: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. സോച്ചിനിലെത്തിയ നരേന്ദ്ര മോദി ഇന്ത്യന്‍ സമയം മൂന്നരക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തും.

ആണവോര്‍ജ രംഗത്തെ സഹകരണം, ആണവക്കരാറില്‍നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം, ഭീകരവാദം എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും.

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യയിലേക്ക് തിരിക്കും മുമ്പ് മോദി ട്വീറ്റ് ചെയ്തിരുന്നു. പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി റഷ്യയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here