വിധാന്‍ സഭയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം- വീഡിയോ

Posted on: May 19, 2018 4:58 pm | Last updated: May 19, 2018 at 5:35 pm

ബെംഗളൂരു: വെറും 55 മണിക്കൂര്‍ ഭരണത്തിന് ശേഷം ബിജെപിയിലെ ബിഎസ് യെദ്യൂരപ്പ വിധാന്‍ സഭയിലെത്തി രാജിപ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് -ജെഡിഎസ് അംഗങ്ങള്‍ ആഹ്ലാദംപ്രകടനം നടത്തി. രാജിപ്രഖ്യാപനത്തിന് ശേഷം യെദ്യൂരപ്പയും ബിജെപി എംഎല്‍എമാരും ഉടന്‍ തന്നെ സഭക്ക് പുറത്തേക്ക് പോയി. അപ്പോള്‍ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടേ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനം നടക്കുന്നുണ്ടായിരുന്നു. മാധ്യമങ്ങള്‍ക്ക് നേരെ കുമാരസ്വാമിയും കൂട്ടരും വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി.