ഗുജറാത്തില്‍ ട്രക്ക് മറിഞ്ഞ് മൂന്ന് കുട്ടികളടക്കം 19 പേര്‍ മരിച്ചു

Posted on: May 19, 2018 1:03 pm | Last updated: May 19, 2018 at 5:07 pm

അഹമ്മദാബാദ്: ഗുജറാത്തിലെ ദൊലേരിക്ക് സമീപം ബാവലിയാരി ഗ്രാമത്തില്‍ ട്രക്ക് മറിഞ്ഞ് 16 തൊഴിലാളികളും മൂന്ന് കുട്ടികളും മരിച്ചു. ബവാന്‍ നഗര്‍ ജില്ലയിലെ പിപവാവ് തുറമുഖത്തുനിന്നും സിമന്റുമായി വരികയായിരുന്ന ട്രക്കാണ് അഹമ്മദാബാദ്-ബവാന്‍നഗര്‍ ഹൈവേയില്‍ മറിഞ്ഞത്. മരിച്ചവരെല്ലാം ട്രക്കില്‍ യാത്ര ചെയ്തവരാണ്.

25 പേരാണ് സിമന്റുമായി വരികയായിരുന്ന ട്രക്കിലുണ്ടായിരുന്നത്. മറിഞ്ഞ ട്രക്കിനടിയില്‍പ്പെട്ടാണ് 19 പേരും മരിച്ചത്. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്. പരുക്കേറ്റ ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.