Connect with us

National

ചീഫ്‌സെക്രട്ടറിക്ക് മര്‍ദനം: കേജ്‌രിവാളിനെ പോലീസ് ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ പൊലീസ് ചോദ്യം ചെയ്തു. കേസി്‌ന്റെ അന്വേഷണ ചുമുതലയുള്ള അഡീഷനല്‍ ഡിസിപി ഹരേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേജ്‌രിവാളിന്റെ വസതിയിലെത്തി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു.

ചോദ്യം ചെയ്യലുമായി സഹകരിച്ച ഡല്‍ഹി മുഖ്യമന്ത്രി ചില ചോദ്യങ്ങള്‍ മറുപടി പറയാതെ ഒഴിവാക്കുകയും ചെയ്തു. പോലീസ് പകര്‍ത്തിയ ചോദ്യം ചെയ്യലിന്റെ വീഡിയോ കേജ്‌രിവാള്‍ ആവശ്യപ്പെട്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കാന്‍ കൂട്ടാക്കിയില്ല.

ഡല്‍ഹി മുഖ്യന്റെ വീട്ടില്‍ വച്ച് രണ്ട് എ എ പി. എം എല്‍ എമാര്‍ തന്നെ മര്‍ദ്ദിച്ചുവെന്നായിരുന്നു ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്റെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് കേജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി ബിഭവ് കുമാറിനെ കഴിഞ്ഞ മാസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

Latest