അപകടകരമായ ഗെയിം വെബ്‌സൈറ്റുകള്‍ പൂട്ടിച്ചു

Posted on: May 18, 2018 9:10 pm | Last updated: May 18, 2018 at 9:10 pm
SHARE

അബുദാബി: ബ്ലൂ വെയില്‍ അടക്കമുള്ള നിരവധി ഗെയിമിംഗ് വെബ്സൈറ്റുകള്‍ അബുദാബി പോലീസ് പൂട്ടിച്ചു. റോബ്ലോക്‌സ്, മൈ ഫ്രണ്ട് കൈല, ക്ലൌഡ് പെറ്റ്‌സ്, മറിയം തുടങ്ങിയ ഗെയിമിംഗ് വെബ്സൈറ്റുകളാണ് പോലീസ് പൂട്ടിച്ചത്. യുവാക്കളുടെ ഇടയില്‍ തെറ്റായ പ്രവണതയുണ്ടാക്കാന്‍ ചില ഗെയിമുകള്‍ കാരണമാവുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി.

വ്യക്തിജീവിതത്തിലും കുടുംബബന്ധങ്ങള്‍ക്കിടയിലും പ്രശ്‌നങ്ങളുണ്ടാക്കും വിധമുള്ള മാനസികാവസ്ഥയിലേക്ക് ഇത്തരം കളികള്‍ നയിക്കാം. സമൂഹത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള സ്വഭാവവും സ്ഥിരമായി വീഡിയോ ഗെയിമുകള്‍ കളിക്കുന്നവരില്‍ കണ്ടുവരാറുണ്ട്. ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങളും ഇന്റര്‍നെറ്റ് ദാദാക്കളുമായി ചേര്‍ന്ന് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി അറ്റോര്‍ണി ജനറല്‍ വെബ്സൈറ്റുകള്‍ നിയന്ത്രിക്കും.