Gulf
ദുബൈ സാറ്റ് 2 പകര്‍ത്തിയ മാസപ്പിറവി ചിത്രം ശ്രദ്ധേയമായി

ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ ഉപഗ്രഹം പകര്‍ത്തിയ റമസാന്‍ മാസപ്പിറവിയുടെ ചിത്രം ശ്രദ്ധേയമായി. ഭൂമിയെ വലം വെക്കുന്നതിനിടയിലാണ് ദുബൈ സാറ്റ് 2 യു എ ഇ യുടെ കാഴ്ചപ്പാടില്‍ മാസപ്പിറവി പകര്‍ത്തിയത്. പൂജ്യം ഡിഗ്രി ആങ്കിളിലാണ് ചന്ദ്രനെ നിരീക്ഷിച്ചത്.
സെക്കന്‍ഡില്‍ 7.5 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ദുബൈ സാറ്റ് 2 ഉപഗ്രഹം വഴി ഇത്തരമൊരു ചിത്രം പകര്‍ത്തുക എളുപ്പമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 600 കിലോമീറ്റര്‍ ദൂരെ നിന്നാണ് ക്യാമറ ചലിപ്പിക്കാനാവുക. മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററിന്റെ അടുത്ത സാറ്റലൈറ്റ് ഈ വര്‍ഷം അവസാനം വിക്ഷേപിക്കും.
---- facebook comment plugin here -----