ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ സ്ത്രീയെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്നു

Posted on: May 18, 2018 5:31 pm | Last updated: May 18, 2018 at 10:51 pm

ന്യൂഡല്‍ഹി: സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് തെരുവില്‍വെച്ച് ക്രൂരമര്‍ദനത്തിനിരയായ 55കാരി മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ ജഗത്പുരി മേഖലയിലാണ് സംഭവം.

ഭര്‍ത്താവ് ഹൈദറും ഇദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും മരുമക്കളും സ്വത്ത് വിഷയം സംബന്ധിച്ച് തെരുവില്‍ തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ തടയാന്‍ ശ്രമിച്ച ഫരീദയെന്ന സ്ത്രീയാണ് ക്രൂര മര്‍ദനത്തിനൊടുവില്‍ മരിച്ചത്. ഇവരുടെ ഭര്‍ത്താവിന്റെ മൂത്ത സഹോദരന്‍ മൂസയടക്കമുള്ള ബന്ധുക്കളാണ ബേസ്‌ബോള്‍ ബാറ്റുകൊണ്ടും ഇരുമ്പു ദണ്ഡ്‌കൊണ്ടും മര്‍ദിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഫരീദ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൂസ പിടിയിലായെങ്കിലും മറ്റുള്ളവര്‍ രക്ഷപ്പെട്ടു