Connect with us

National

ബിജെപി കളി തുടരുന്നു; കെജി ബൊപ്പയ്യ കര്‍ണാടക പ്രൊടെം സ്പീക്കര്‍

Published

|

Last Updated

ബംഗളുരു: ബിജെപി നേതാവ് കെ ജി ബൊപ്പയ്യ കര്‍ണാടക പ്രോടെം സ്പീക്കറായി നിയമിച്ച് നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് അനുകൂലമാക്കാൻ ബിജെപിയുടെ ആദ്യ നീക്കം. സഭയിലെ മുതിർന്ന അംഗത്തെ പ്രോടേം സ്പീക്കറാക്കുന്ന കീഴ് വഴക്കം ലംഘിച്ചാണ് വിരാജ്‌പേട്ട എംഎല്‍എ ആയ ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ച് ഗവർണർ ഉത്തരവിറക്കിയത്. ഉത്തരവിന് പിന്നാലെ അദ്ദേഹം ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.

കോൺഗ്രസിലെ ആർ വി ദേശ് പാണ്ഡേയാണ് സഭയിലെ മുതിർന്ന അംഗം. അദ്ദേഹത്തെ നിയമിക്കുന്നതിന് പകരം ചട്ടവിരുദ്ധമായാണ് ബൊപ്പയ്യയെ പ്രോടേം സ്പീക്കർ ആക്കിയത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്ത് വന്നു. വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

2008ലും ബൊപ്പയ്യ പ്രോടെം സ്പീക്കറായിരുന്നു. 2009-മുതല്‍ ബൊപ്പയ്യ കര്‍ണാടക നിയമസഭാ സ്പീക്കറായിരുന്നു. 2011-ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ  പ്രതിഷേധിച്ച 11 എം.എല്‍.എമാരെ അയോഗ്യരാക്കിയതും ബൊപ്പയ്യ ആയിരുന്നു.