ഗിന ഹാസ്‌പെല്‍ സിഐഎയുടെ ആദ്യ വനിതാ ഡയറക്ടര്‍

Posted on: May 18, 2018 2:27 pm | Last updated: May 18, 2018 at 4:44 pm

വാഷിങ്ടണ്‍: അമേരിക്കന്‍ ചാര സംഘടനയായ സിഐഎയുടെ ആദ്യ വനിത ഡയറക്ടറായി ഗിന ഹാസ്‌പെല്‍ ചുമതലയേല്‍ക്കും. അമേരിക്കന്‍ സെനറ്റ് യോഗം ഗിനയുടെ നിയമനത്തിന് അംഗീകാരം നല്‍കി. തീവ്രവാദക്കുറ്റമാരോപിക്കപ്പെടുന്നവരെ വാട്ടര്‍ബോര്‍ഡിംഗ് എന്ന ക്രൂരമായ മര്‍ദനമുറക്ക് ഇരയാക്കുന്നതിന് നേത്യത്വം നല്‍കിയെന്ന ആരോപണം ഗിനക്കെതിരെയുണ്ട്.

നിയമനം സംബന്ധിച്ച് സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 54 പേര്‍ ഗിനക്ക് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 45 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. സെപ്തംബര്‍ 11ലെ തീവ്രവാദി ആക്രമണത്തിന് ശേഷം തായ്‌ലന്‍ഡിലെ അമേരിക്കയുടെ രഹസ്യകേന്ദ്രത്തില്‍ ക്രൂര മര്‍ദനമുറകള്‍ക്ക് നേത്യത്വം നല്‍കിയത് സിഐഎയില്‍ ഏറെ അനുഭവ സമ്പത്തുള്ള ഗിനയായിരുന്നു.