പ്രൊഫ. എന്‍.പി മെഹ്മൂദ് നിര്യാതനായി

Posted on: May 18, 2018 12:47 pm | Last updated: May 18, 2018 at 8:25 pm

വടകര: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലറും മടപ്പള്ളി ഗവ.കോളജ് റിട്ട. പ്രൊഫസറുമായ വടകര കസ്റ്റംസ് റോഡിലെ നാലുപുരയില്‍ എന്‍പി മെഹ്മൂദ് (72) നിര്യാതനായി.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അലിഫ് എന്ന സംഘടനയുടെ സെക്രട്ടറിയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗവും എഴുത്തുകാരനും പ്രഭാഷകനുമാണ്.

ഭാര്യ: ബീവി, മക്കള്‍: ശിഹാബ്(ഖത്തര്‍), സുമയ്യ, റൈഹാന, ആയിഷ.. മരുമക്കള്‍: സ്വാദിഖ്, സലീം, വസീം. ഖബറടക്കം ഇന്ന് രാത്രി പത്തു മണിക്ക് താഴെ അങ്ങാടി ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.