Connect with us

National

ദേവഗൗഡക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി ദേവഗൗഡക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദേവഗൗഡക്ക് ആയുരാരോഗ്യങ്ങള്‍ നേരുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചു. ദേവഗൗഡയെ ഫോണില്‍ വിളിച്ചും മോദി ആശംസകള്‍ നേര്‍ന്നു. 1933 മെയ് 18നാണ് എച്ച് ഡി ദേവഗൗഡ ജനിച്ചത്. 1996 ജൂണ്‍ ഒന്നുമുതല്‍ 1997 ഏപ്രില്‍ 21ന് വരെ പ്രധാനമന്ത്രിയായിരുന്നു.