ബെംഗളുരുവിന് ജയം

Posted on: May 18, 2018 6:13 am | Last updated: May 18, 2018 at 12:44 am

ബെംഗളൂരു: ഐപിഎല്ലിലെ നിര്‍ണായക മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരു 14 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി. 219 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 218 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. എബി ഡിവില്ലിയേഴ്‌സിന്റെയും (69) മോയിന്‍ അലിയുടെയും (65) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ആര്‍സിബിയെ ശക്തമായ നിലയിലെത്തിച്ചത്.

ഡിവില്ലിയേഴ്‌സ് 39 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചപ്പോള്‍ അലി 34 പന്തില്‍ ആറു സിക്‌സറഖും രണ്ടു ബൗണ്ടറിയും നേ്ടി. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ബാംഗ്ലൂരിനെ 200 കടത്തിയത്. കോളിന്‍ ഡി ഗ്രാന്‍ഡോം 17 പന്തില്‍ നാലു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 40 റണ്‍സ് നേടിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ എട്ടു പന്തില്‍ നിന്നും മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 22 റണ്‍സെടുത്തു. ഹൈദരാബാദിനു വേ്ണ്ടി റാഷിദ് ഖാന്‍ മൂന്നും സിദ്ധാര്‍ഥ് കൗള്‍ രണ്ടും വിക്കറ്റ് നേടി. മലയാളി പേസര്‍ ബേസില്‍ തമ്പി വിക്കറ്റൊന്നുമില്ലാതെ നാലോവറില്‍ 70 റണ്‍സാണ് വിട്ടുകൊടുത്തത്.