Connect with us

Kerala

തിയേറ്ററിലെ പീഡനം: എസ്‌ഐക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു

Published

|

Last Updated

മലപ്പുറം: എടപ്പാളില്‍ സിനിമാ തിയേറ്ററിനുള്ളില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചങ്ങരംകുളം എസ്‌ഐ കെജി ബേബിക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി ലഭിച്ചിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ, ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തിയേറ്ററില്‍ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതിന് പിന്നാലെ, പ്രതിയായ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി(47) യെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest