വോട്ട് വിഹിതത്തില്‍ മുന്നില്‍ കോണ്‍ഗ്രസ്

Posted on: May 16, 2018 6:08 am | Last updated: May 16, 2018 at 12:19 am

ബെംഗളൂരു: ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം. കോണ്‍ഗ്രസിന് ആകെ പോള്‍ ചെയ്തതതിന്റെ 38 ശതമാനം ലഭിച്ചു. ബി ജെ പിക്ക് 36.2 ശതമാനമേ നേടാനായുള്ളൂ. ജെ ഡി എസ് 18.3 ശതമാനം വോട്ട് നേടി. 78 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസാണ് 38 ശതമാനം വോട്ട് പിടിച്ചത്. എന്നാല്‍ സീറ്റെണ്ണത്തില്‍ 104ആണ് ബി ജെ പിയുടെ സംഖ്യ.

നാല് ശതമാനം വോട്ട് നേടിയ സ്വതന്ത്രരാണ് മൂന്നാം സ്ഥാനത്തുള്ളത്. 0.9 ശതമാനം വോട്ടാണ് നോട്ടക്ക് ലഭിച്ചത്. 2008ല്‍ ബി ജെ പി ഭരണം പിടിച്ചപ്പോഴും കോണ്‍ഗ്രസ് തന്നെയായിരുന്നു വോട്ട് വിഹിതത്തില്‍ മുമ്പില്‍. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറക്ക് കര്‍ണാടകയില്‍ വലിയ ഇളക്കം തട്ടുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്.