കര്‍ണാടകയിലെ സഖ്യസര്‍ക്കാറില്‍ കോണ്‍ഗ്രസിന് 20 ഉും ജെഡിഎസിന് 14ഉും മന്ത്രിമാര്‍

Posted on: May 15, 2018 4:41 pm | Last updated: May 15, 2018 at 8:22 pm

ബംഗളുരു: കര്‍ണാടകയില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രൂപീക്യതമായ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാറില്‍ കോണ്‍ഗ്രസിന് 20 മന്ത്രിമാരുണ്ടാകും. ജെഡിഎസിന് 14 മന്ത്രിമാരുമുണ്ടാകും. സര്‍ക്കാര്‍ രൂപീകരണത്തിനായി ഇരു പാര്‍ട്ടിയിലേയും നേതാക്കള്‍ ഇന്ന് വൈകിട്ടോടെ ഗവര്‍ണറെ കാണും. ഗവര്‍ണരുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

അതേ സമയം കൂടിക്കാഴ്ചക്കെത്തിയ കോണ്‍ഗ്രസ് പ്രതനിധി സംഘത്തെ ഗവര്‍ണര്‍ മടക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുറത്തുവരാത്തതിനാലാണ് കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ തയ്യാറാകാതിരുന്നതെന്നറിയുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ വിളിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.