കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസ്

Posted on: May 15, 2018 3:07 pm | Last updated: May 15, 2018 at 4:04 pm

ബംഗളുരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗുലാംനബി ആസാദാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. ജെഡിഎസിന് സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഇത് സംബന്ധിച്ച് ജെഡിഎസ് അനുകൂലമായി പ്രതികരിച്ചുവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. അതേ സമയം ഇക്കാര്യങ്ങളില്‍ ഡെജിഎസിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.അന്തിമ ഫലം വന്ന ശേഷം പ്രതികരിക്കാമെന്നാണ് നേരത്തെ ജെഡിഎസ് നേതാവ് ദേവഗൗഡ വ്യക്തമാക്കിയത്.