സോളാര്‍ റിപ്പോര്‍ട്ടിലെ ലൈംഗികാരോപണങ്ങള്‍ നീക്കണമെന്ന് ഹൈക്കോടതി

Posted on: May 15, 2018 12:21 pm | Last updated: May 15, 2018 at 3:09 pm

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍നിന്നും സരിതയുടെ കത്തും ബന്ധപ്പെട്ട പരാമര്‍ശങ്ങളും നീക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടേയും തിരവഞ്ചൂര്‍ രാധാക്യഷ്ണന്റേയും ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ്.

എന്നാല്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. സരിത കത്തിലുന്നയിച്ച ലൈംഗിക ആരോപണങ്ങള്‍ കമ്മീഷന്റെ പരിധിയില്‍ വരില്ല. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച അന്വേഷണത്തിന് തടസമില്ല. സരിതയുടെ കത്തും പരാമര്‍ശങ്ങളും ഒഴിവാക്കി വേണം റിപ്പോര്‍ട്ട് പരിഗണനക്കെടുക്കാനെന്നും കോടതി നിര്‍ദേശിച്ചു.