Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്; ബിജെപി ഭരണം പിടിക്കും

Published

|

Last Updated

ബംഗളുരു: രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി മുന്നേറുകയാണ്. അതേ സമയം ലിംഗായത്തു വോട്ടുകള്‍ അനുകൂലമാക്കി ഭരണം പിടിക്കാമെന്ന കോണ്‍ഗ്രസിന്റെ മോഹം തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ അമ്പതിലധികം സീറ്റുകളാണ് കോണ്‍ഗ്രസിനെ കൈവിട്ടിരിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചാമുണ്ഡേശ്വരിയിലെ പരാജയം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. സിദ്ധരാമയ്യയുടെ പരാജയം കോണ്‍ഗ്രസിന്റെ പരാജയമായാണ് കാണുന്നത്. ബിജെപിയുടെ വര്‍ഗീയ നിലപാടുകളെ മ്യദുഹിന്ദുത്വ സമീപനത്താല്‍ മറികടക്കാമെന്ന ചിന്തയാണ് യഥാര്‍ഥത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുന്നത്. ലിംഗായത്തു വിഭാഗത്തെ കൂട്ടുപിടിച്ച് വീണ്ടും ഭരണത്തിലേറാമെന്ന കോണ്‍ഗ്രസിന്റെ തന്ത്രം ഇവിടെ പിഴക്കുകയായിരുന്നു.